ചായ കൊടുത്തില്ല, ശസ്ത്രക്രിയ പകുതിയാക്കി ഡോക്ടര്‍ ഇറങ്ങിപ്പോയി.

0
75

ചായ കൊടുത്തില്ലെന്ന കാരണത്തില്‍ നാഗ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയ പാതിയാക്കി ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി.

നവംബര്‍ നാലിന് നാഗ്പൂരിലെ മൗദ തഹസില്‍ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
തേജ്രംഗ് ഭലവി എന്ന ഡോക്ടറാണ് ശസ്ത്രക്രിയ പാതിവഴിയിലാക്കി ഇറങ്ങിപോയത്.
അന്നേദിവസം എട്ടെു സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. നാലു സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്തി. മറ്റുള്ളവര്‍ക്ക് അനസ്‌തേഷ്യ നല്‍കുകയും ചെയ്ത ശേഷം ആശുപത്രി ജീവനക്കാരോട് ഡോക്ടര്‍ ഒരു കപ്പ് ചായ ചോദിച്ചു. എന്നാല്‍ ജീവനക്കാര്‍ ഇതു കേട്ടില്ല. രോഷാകുലനായ ഡോക്ടര്‍ തിയറ്ററില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു.
ഡോക്ടര്‍ പോയ ശേഷം ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടപ്പോള്‍ അനസ്‌തേഷ്യ നല്‍കിയ സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ മറ്റൊരു ഡോക്ടറെ അയക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here