എട്ട് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ശ്വാസതടസം! ദില്ലിയില്‍ ആശങ്ക.

0
89

ദില്ലി: ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന കളിയില്‍ ബംഗ്ലാദേശാണ് എതിരാളി. സെമി സാധ്യത തരിമ്പെങ്കിലും അവശേഷിപ്പിക്കാന്‍ ശ്രീലങ്കയ്ക്ക് ജയിച്ചേ തീരൂ. തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന മൂന്നാം ടീമാവും മുന്‍ ചാംപ്യന്മാര്‍. ഇതിനോടകം മടക്കറ്റ് ടിക്കറ്റുറപ്പിച്ച ബംഗ്ലാദേിന്റെ ലക്ഷ്യം ആശ്വാസജയം. ഏഴ് കളിയില്‍ നാല് പോയിന്റ് മാത്രമുള്ള ലങ്കയ്ക്ക് ഇനിയുള്ള രണ്ട് കളി ജയിച്ചാലും സെമി സാധ്യത കുറവ്. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ നിരാശപ്പെടുത്തുന്നാണ് ലങ്കയുടെ പ്രതിസന്ധി.

അവസാനകളിയില്‍ ഇന്ത്യയോടെറ്റ നാണം കെട്ട തോല്‍വി മറക്കാന്‍ നല്ലൊരു ജയം വേണം ലങ്കയ്ക്ക്. ഏഴില്‍ ആറും തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായ ആദ്യ ടീമാണ് ബംഗ്ലാദേശ്. പോകുന്ന പോക്കിന് ശ്രീലങ്കയേയും കൂടെ കൂട്ടാനായിരിക്കും ഷാക്കിബും സംഘവും കരുതിയിരിക്കുന്നത്. ലോകകപ്പില്‍ ഇതിന് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ലങ്കക്കൊപ്പമായിരുന്നു. ദില്ലിയിലെ കനത്ത വായുമലിനീകരണം ഇന്നത്തെ മത്സരത്തിന് ആശങ്കയാവുന്നുണ്ട്.

ബംഗ്ലാദേശ് ടീമിന്റെ ഇന്നലത്തെ പരിശീലന സെഷനില്‍ നിന്ന് 8 താരങ്ങള്‍ ശ്വാസതടസം കാരണം വിട്ടുനിന്നിരുന്നു. ഇരുടീമുകളുടെയും ആദ്യ പ്രാക്ടീസ് സെഷന്‍ ഉപക്ഷേിക്കുകയും ചെയ്തിരുന്നു. അതേസമയം സ്റ്റേഡിയം മേഖലയില്‍ നിലവില്‍ സ്ഥിതി ഗതികള്‍ ശാന്തമാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ഐസിസി വക്താവ് വ്യക്തമാക്കി. പോയിന്റ് പട്ടികയുടെ രണ്ടാം പാദത്തുള്ള രണ്ട് ടീമുകള്‍ തമ്മിലാണ് മത്സരം. നാല് പോയിന്റ് മാത്രമെങ്കിലും ഇപ്പോഴും ശ്രീലങ്കയുടെ സെമി സാധ്യത അവസാനിച്ചിട്ടില്ല.

എഴാം സ്ഥാനത്താണ് ലങ്ക. വെറും രണ്ട് പോയിന്റുള്ള ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാന്‍ ആറാമതാണ്. നെതര്‍ലന്‍ഡ്‌സ് എട്ടാം സ്ഥാനത്തും. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് അവസാന സ്ഥാനത്ത്. എട്ടില്‍ എട്ട് മത്സരവും ജയിച്ച് 16 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക തൊട്ടടുത്ത്. 10 പോയിന്റോടെ  ഓസ്‌ട്രേലിയ മൂന്നാമതും, 8 പോയിന്റുമായി ന്യുസീലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇത്രയും തന്നെ പോയിന്റുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here