ക്യാൻസറിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങൾ.

0
98

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ വ്യാപിക്കാനുളള പ്രധാന കാരണം. ക്യാൻസർ കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിത ശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

അതുപോലെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടും. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്… സംസ്‌കരിച്ച മാംസം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും മറ്റും കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ട്…റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൂന്ന്…എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്.

നാല്… പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും കൃത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം

അഞ്ച്…അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം.

ആറ്… പതിവായി ജങ്ക് ഫുഡ് കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം

ഏഴ്…അമിതമായി മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. അതിനാല്‍ മദ്യപാനവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here