പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഈ ദീപാവലി സീസണിൽ ആകർഷകമായ ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അധിക ആനുകൂല്യങ്ങളും എക്സ്ക്ലൂസീവ് ഡിസ്കൌണ്ടുകളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി ഓഫറിന്റെ ഭാഗമായി നൽകുന്നുണ്ട്. തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് ദീപാവലി ഓഫറിന്റെ ഭാഗമായിട്ടുള്ള ആനുകൂല്യങ്ങളും ഡിസ്കൌണ്ടുകളും ലഭിക്കുന്നത്. അധിക ഡാറ്റ ആനുകൂല്യങ്ങൾ, ഡിസ്കൌണ്ടുകൾ എന്നിവയാണ് ദീപാവലി ഓഫറിന്റെ ഭാഗമായി ലഭിക്കുന്ന ഓഫറുകൾ.ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 251 രൂപ പ്ലാൻ, 299 രൂപ പ്ലാൻ, 398 രൂപ പ്ലാൻ, 499 രൂപ പ്ലാൻ, 599 രൂപ പ്ലാൻ, 666 രൂപ പ്ലാൻ എന്നിവ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3 ജിബി ഡാറ്റ അധികമായി നൽകുന്നതാണ് ആദ്യത്തെ ദീപാവലി ഓഫർ.
ഈ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഈ ആനുകൂല്യം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
251 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 70 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ സിങ് മ്യൂസിക് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ബിഎസ്എൻഎൽ നൽകുന്ന അടുത്ത പ്ലാൻ 299 രൂപ വിലയുള്ളതാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്നത്. പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കുന്നു.
ബിഎസ്എൻഎൽ ദീപാവലി ഓഫർ ലഭിക്കുന്ന അടുത്ത പ്രീപെയ്ഡ് പ്ലാൻ 398 രൂപ വിലയുള്ളതാണ്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പ്ലാൻ 120 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.
അടുത്ത പ്ലാനിന് 499 രൂപയാണ് വില. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളുമായി വരുന്നു. ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കുന്നു. 75 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.
ദിപാവലി ഓഫറിന് കീഴിൽ വരുന്ന മറ്റൊരു പ്ലാൻ 599 രൂപ വിലയുള്ളതാണ്. പ്ലാനിലൂടെ രാജ്യത്തെ എല്ലാ നെറ്റ്വർക്കിലേക്കും വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. രാത്രി സൌജന്യ ഡാറ്റ, സിങ്, പിആർബിടി ആനുകൂല്യങ്ങൾ, ആസ്ട്രോടെൽ, ഗെയിം ഓൺ സേവനങ്ങൾ, 84 ദിവസത്തെ പ്ലാൻ വാലിഡിറ്റി എന്നിവയും ഈ പ്ലാൻ നൽകുന്നു. 666 രൂപ വിലയുള്ള പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, ബിഎസ്എൻഎൽ ട്യൂൺസ് എന്നിവ 105 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കുന്നു.
ബിഎസ്‌എൻഎൽ നൽകുന്ന മുകളിൽ സൂചിപ്പിച്ച ആറ് പ്രീപെയ്ഡ് പ്ലാനുകളും ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയാണ് അധികമായി നൽകുന്നത്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മറ്റൊരു മികച്ച ആനുകൂല്യവും ലഭിക്കും. ഇത് 249 രൂപയിൽ കൂടുതലുള്ള പ്രീപെയ്ഡ് റീചാർജ് വൗച്ചറുകളിൽ 2 ശതമാനം ഡിസ്‌കൗണ്ട് ആണ്. സെൽഫ് കെയർ ആപ്പ് ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം.