ഇടുക്കിയിൽ പനി ബാധിച്ച് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
95

ഇടുക്കി: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുങ്കണ്ടംതൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്. ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപി(70) എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യക്ക് ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു.കാസർഗോഡ് തൃക്കരിപ്പൂരാണ് മൂന്നാമത് മരണം റിപ്പോർട്ട് ചെയ്തത്. ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി (78) ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here