വരുൺ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി;

0
176

തെന്നിന്ത്യന്‍ താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കാനിയയില്‍ ബുധനാഴ്ചയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍. ആന്ധ്രയിലെ മെഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേല കുടുംബാംഗമാണ്. ചിരഞ്ജീവി, രാംചരണ്‍, അല്ലു അര്‍ജുന്‍, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

നവംബര്‍ 5ന് ഹൈദരാബാദില്‍ വിവാഹവിരുന്ന് സംഘടിപ്പിക്കും. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.2017 മുതലാണ് ലാവണ്യയും വരുണും പ്രണയത്തിലാകുന്നത്. ഇതേ വര്‍ഷമിറങ്ങിയ മിസ്റ്റര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അന്തരീക്ഷം എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ വരുണ്‍ തേജിന്റെ വീട്ടില്‍ ജൂണിലായിരുന്നു വിവാഹ നിശ്ചയം നടന്നത്.വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയില്‍ പങ്കുവച്ചു. ക്രീം ഗോൾഡ് കളർ ഷെർവാണി ധരിച്ചാണ് വരുൺ തേജ് എത്തിയത്. കാഞ്ചിപുരം സിൽക്ക് സാരിയിൽ മനോഹരിയായ ലാവണ്യയെയും ചിത്രങ്ങളിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here