വിക്രം ഞെട്ടിച്ചിരിക്കും ! അതിശയിപ്പിക്കുന്ന രംഗങ്ങളുമായി ‘തങ്കലാന്‍’ ടീസര്‍.

0
66

ചരിത്രവും മിത്തും ഇഴചേര്‍ന്ന കോളാര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിയാന്‍ വിക്രം – പാ രഞ്ജിത്ത് ടീമിന്‍റെ ‘തങ്കലാന്‍’ സിനിമയുടെ ടീസര്‍ പുറത്ത്. പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആരെയും ഞെട്ടിക്കുന്ന ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളത്.2024 ജനുവരി 26 ന് ചിത്രം റിലീസ് ചെയ്യും.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴിലെ ഹിറ്റ് മേക്കർ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് തങ്കലാനായി സംഗീതം ഒരുക്കുന്നത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. ആക്ഷൻ കൊറിയോഗ്രഫി സ്ടാന്നെർ സാം .

LEAVE A REPLY

Please enter your comment!
Please enter your name here