ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പാരാമെഡിക്കൽ ഡിപ്ലോമ വിദ്യാർത്ഥികൾക്കായി മദർ തെരേസ സ്കോളർഷിപ്പ്

0
74
സംസ്ഥാനത്തെ ഗവൺമെന്റ്  നഴ്സിംഗ് സ്ക്കൂളുകളിൽ ജനറൽ നഴ്സിംഗ് ഡിപ്ലോമയ്ക്കും സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ നഴ്സിംഗിന് , ഗവൺമെന്റ് നഴ്സിംഗ് സ്ക്കൂളുകളിലും പാരാമെഡിക്കൽ കോളേജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവരെയും പരിഗണിക്കും.
അവർ സർക്കാർ മെറിറ്റിലാണ്, ചേർന്നതെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.
സംസ്ഥാന  ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായാണ്, ഇപ്പോൾ നൽകി വരുന്നത്. 15,000/- രൂപയാണ്, സ്കോളർഷിപ്പ് തുക. കഴിഞ്ഞ വർഷം ലഭിച്ചവർ, ഈ വർഷം അപേക്ഷിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികളില്ലാത്ത പക്ഷം ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 17 ആണ്.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ ,കേരളത്തിൽ പഠിക്കുന്നവരും കേരളത്തിൽ സ്ഥിരതാമസക്കാരും ആയ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തിൽ പെടുന്നവരും ആയിരിക്കണം.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ടും ഉണ്ടായിരിക്കണം.
ബി.പി.എൽ വിഭാഗക്കാർക്കാണ്, പ്രഥമ പരിഗണനയെങ്കിലും അവരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള എ.പി.എൽ.വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 45% മാർക്ക് ലഭിച്ചിരിക്കണം.
അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
ഫോട്ടോ,
സിഗ്‌നേച്ചർ,
പത്താം ക്ലാസ്സ് സർട്ടിഫിക്കേറ്റ്,
വരുമാന സർട്ടിഫിക്കേറ്റ്,
റേഷൻ കാർഡ്,
അലോട്ട്മെന്റ് മെമ്മോ
അപേക്ഷകർ ഹാജരാക്കേണ്ട രേഖകൾ
രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
പത്താം ക്ലാസ്സ് ,പ്ലസ് ടു സർട്ടിഫിക്കേറ്റ് പകർപ്പ്,
വരുമാന സർട്ടിഫിക്കേറ്റ് (അസ്സൽ)കമ്മ്യൂണിറ്റി /മൈനോരിറ്റി സർട്ടിഫിക്കേറ്റ് (പ്കർപ്പ് )
റേഷൻ കാർഡ് ( പകർപ്പ് )
അലോട്ട്മെന്റ് മെമ്മോ ,
നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്,
ആധാർ കാർഡ് ( പകർപ്പ് )
ബാങ്ക് പാസ് ബുക്ക് ( പകർപ്പ് )
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
http://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ്
http://minoritywelfare.kerala.gov.in
ഫോൺ
0471 2300524
0471 2300523

ഡോ. ഡെയ്സൻ പാണേങ്ങാടൻ: daisonpanengadan@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here