എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0
57

എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്.

ദീർഘകാലമായി പലവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു സജി. മാനസികാസ്വാസ്ഥ്യവും ഇടയ്ക്ക് പ്രകടിപ്പിച്ചിരുന്നു. സജിക്ക് കുറേ കാലമായി മരുന്ന് കൃത്യമായി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണം നിലവിൽ മുടങ്ങിയിരിക്കുകയാണ്. ഇതിലും സജി പിരിമുറുക്കം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here