കാസര്‍ഗോഡ്: ബസ് യാത്രയ്ക്കിടെ തല റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി. സുനില്‍ കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിതാണ് മരിച്ചത്.ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മൻവിത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
വിദ്യാര്‍ത്ഥി കയറിയ സ്വകാര്യ ബസ് ദേശീയപാതയിലെ കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡില്‍ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപത്തെത്തിയ പ്പോഴായിരുന്നു അപകടം. ബസിന്റെ ജനലിന് സമീപത്ത് നിന്നിരുന്ന വിദ്യാര്‍ത്ഥിയുടെ തല റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ മൻവിതിനെ ഉടന്‍ കാസര്‍ഗോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരമായതിനാൽ ബസ് നിറയെ ആളുകളുണ്ടായിരുന്നു.