പിന്മാറാതെ തരൂര്‍: സോണിയയെും ഖര്‍ഗെയെയും കാണും

0
49

ദില്ലി: കേരള വിവാദത്തിലെ നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശശി തരൂര്‍.
സോണിയ ഗാന്ധിയെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും ശശി തരൂര്‍ കാണും. സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് തരൂരിന്‍റെ തീരുമാനം. അതേസമയം സംസ്ഥാന നേതൃത്വത്തിന്‍റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്.

തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്‍റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നു. ചില എംപിമാരുടെ മാത്രം പിന്തുണയാണുള്ളത്. സ്വന്തം സംസ്ഥാനത്ത് ഇത്രത്തോളം എതിര്‍പ്പുയരുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള തരൂരിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here