കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. ‘അറിയിപ്പ്’, ‘എന്നാ താന്‍ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ‘ആയിഷ’, ‘വെള്ളിപ്പട്ടണം’ തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘ എന്നാ താന്‍ കേസ് കൊട്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു.‘അറിയിപ്പ്’ സിനിമയുടെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.
‘പുലിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിന് സുധീര്‍ കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. ‘അപ്പൻ’ സിനിമയിലെ അഭിനയത്തിന് പൗളി വില്‍സണാണ് സ്വഭാവ നടിയായത്. ‘മോമോ ഇന്‍ ദുബായ്’ എന്ന ചിത്രത്തിലൂടെ ആത്രേയ. പി മികച്ച ബാലനടനായി. ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ദേവനന്ദ ജിബി മികച്ച ബാലനടിയായി തിരഞ്ഞെടുത്തു.