ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

0
76

കൊച്ചി: കാഞ്ഞൂരിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇതര സംസ്ഥാന തൊഴിലാളി അമ്മയേയും മക്കളേയും അക്രമിച്ചു. ഇയാൾ അമ്മയേയും മക്കളേയും സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. ലിജി, മക്കളായ ഹന്ന, സെബാസ്റ്റിയൻ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാൾ സ്വദേശിയാണ് ഇവരെ കുത്തിയത്.

പെയിന്റിംഗ് തൊഴിലാളിയാണ് ഇയാൾ. പെട്ടെന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഇയാൾ അമ്മയേയും മക്കളേയും കുത്തിയത്.എന്താണ്  ആക്രമണത്തിന് പിന്നിലെ കാരണമെന്ന് വീട്ടുകാർക്കും വ്യക്തതയില്ല. മോഷണം നടത്താൻ ആയിരുന്നോ എന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. വീട്ടുകാരുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പോലീസ് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here