ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ‘പാരഡൈസ്’

0
72

ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ കിം ജിസെയോക്ക്(Kim Jiseok) അവാർഡ് കരസ്ഥമാക്കി റോഷൻ മാത്യുവും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പാരഡൈസ്. ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതാനഗെ ആണ് ചിത്രം സംവിധാനം ചെയ്തത്.

ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം തമിഴ് സംവിധായകൻ  മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

മേഘരാമസ്വാമി സംവിധാനം ചെയ്ത  ല ലാന്നാസ് സോങ്‌സ്(La lanna’s songs), വരുൺ ഗ്രൂവറിന്റെ ‘കിസ്സ്'(kiss), ഡോൺ പാലത്തറയുടെ ‘ഫാമിലി'(family) എന്നിവയാണ് ന്യൂട്ടൺ സിനിമയുടെ ബാനറിൽ പുറത്തിറങ്ങിയ മുൻചിത്രങ്ങൾ.കലാപരമായും ആഖ്യാനപരമായും മികച്ച സിനിമകൾ  നിർമ്മിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്  ന്യൂട്ടൺ  സിനിമ. അതുകൊണ്ടു തന്നെ  അടുത്ത സിനിമ സംരംഭമായ ‘പാരഡൈസി’നു വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകരും നിരൂപകരും കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here