റിലയൻസ് യൂസ്റ്റാ കേരളത്തിൽ ഔട്ട്ലെറ്റുകൾ തുറന്നു

0
66

റിലയൻസ് യൂസ്റ്റാ കേരളത്തിൽ ഔട്ട്ലെറ്റുകൾ തുറന്നു. റിലയൻസ് റീട്ടെയിലിന്റെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഫാഷൻ റീട്ടെയിലാണ് യൂസ്റ്റാ. പാലക്കാട്, എടപ്പാൾ, ആലത്തിയൂർ, വേങ്ങര എന്നിവിടങ്ങളിൽ ആരംഭിച്ച നാല് പുതിയ സ്റ്റോറുകൾ സംസ്ഥാനത്തുടനീളമുള്ള യുവ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന, ട്രെൻഡി വസ്ത്രങ്ങൾ ലഭ്യമാക്കും. 2023 ഓഗസ്റ്റിൽ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോർ ഇന്ത്യയിൽ ആരംഭിച്ചത്.യൂസ്റ്റായിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും 999 രൂപയിൽ താഴെയാണ് വില. ഭൂരിഭാഗം ഉൽപ്പന്നങ്ങളും 499 രൂപയിൽ താഴെ ലഭ്യമാകും.

499 യൂസ്റ്റാ യുടെ “സ്റ്റാറിംഗ് നൗ” ശേഖരത്തിൽ ട്രെൻഡി ടോപ്പുകൾ, ബോട്ടം, യൂണിസെക്സ്, ഉൽപ്പന്നങ്ങൾ, പ്രതിവാര പുതിയ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ ഒരു വലിയനിര അവതരിപ്പിക്കുന്നു. സമകാലിക ടെക്-പ്രാപ്‌തമായ സ്റ്റോറുകളിലൂടെ കേരളത്തിലെ സ്റ്റോറുകളും യുവാക്കളുടെ ഫാഷൻ കേന്ദ്രങ്ങളായി മാറാൻ ഒരുങ്ങുകയാണ്.പുതുമകളോടും ഉപഭോക്തൃ കേന്ദ്രീകൃത അനുഭവങ്ങളോടുമുള്ള യൂസ്റ്റായുടെ പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, വേഗത്തിലുള്ള ഇടപാടുകൾക്കുള്ള സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, ക്യുആർ കോഡ് സ്ക്രീനുകൾ, സൗകര്യപ്രദമായ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ വിവിധ സാങ്കേതികവിദ്യകൾ സ്റ്റോറുകളിൽ അവതരിപ്പിക്കും.

ഇതിനുപുറമെ യൂസ്റ്റാ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുമായി സഹകരിച്ചു, പഴയ വസ്ത്രങ്ങൾ സംഭാവന ചെയ്യാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നുണ്ട്.ഈ സംരംഭം പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. പാലക്കാട് കോളേജ് റോഡ്, എടപ്പാളിലെ ഫോറം സെന്റർ, ആലത്തിയൂരിലെ പൊന്നാനി – തിരൂർ റോഡ്, പരപ്പനങ്ങാടി റോഡിലെ വളപ്പിൽ കോംപ്ലക്സ്, വേങ്ങര എന്നിവിടങ്ങളിലാണ് യൂസ്റ്റാ ഫാഷൻ ശ്രേണി ഇപ്പോൾ ലഭ്യമാവുന്നത്. ഉപഭോക്താക്കൾക്ക് അജിയോ വഴി ഓൺലൈനായും ജിയോമാർട്ട് വഴിയും യൂസ്റ്റാ ശ്രേണി അടുത്തറിയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here