സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല. അവഗണ നേരിടുന്നത് കൊണ്ടാണ് പല കായികതാരങ്ങളും സംസ്ഥാനം വിടുന്നതെന്നും ജിൻസൺ ജോൺസൺ ട്വന്റിഫോറിനോട് പറഞ്ഞു.ഏഷ്യൻ ഗെയിംസ് 1500 മീറ്ററിൽ വെങ്കല മെഡൽ നേട്ടവുമായാണ് ജിൻസൺ ജോൺസൺ കേരളത്തിൽ എത്തിയത്.
എന്നാൽ പ്രതീക്ഷിച്ച പിന്തുണ കേരളത്തിൽ നിന്ന് ലഭിച്ചില്ലെന്ന് ജിൻസൺ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ മെഡൽ ജേതാക്കൾക്ക് മികച്ച പാരിതോഷികം നൽകുന്നു. എന്നാൽ കേരളത്തിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ ഇതുവരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല.സംസ്ഥാനം വിടാൻ ഒരുങ്ങുകയാണെന്ന കായികതാരങ്ങളുടെ പ്രഖ്യാപനത്തെക്കുറിച്ചും ജിൻസൺ ജോൺസൺ നിലപാട് വ്യക്തമാക്കി. കഷ്ടപ്പാടിന്റെ പ്രതിഫലമാണ് ഓരോ മെഡലും. അതിനനുസരിച്ചുള്ള അംഗീകാരം സർക്കാരുകൾ നൽകണമെന്നും ജിൻസൺ പറഞ്ഞു.