തൃശൂരിൽ പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം.

0
54

പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമം.തൃശൂർ പുത്തൻ പീടികയിലാണ് പൊലീസിന് നേരെ ഗുണ്ട കത്തി കാട്ടിയത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ‘പൊലീസ് വണ്ടി തല്ലിപൊളിച്ചിട്ടേ ഞാൻ കയറൂ…

ഒരു കുടുംബം ഉണ്ടെന്ന് ഓർത്തോ സാറേ’യെന്നും വിഡിയോയിൽ പറയുന്നു. പുത്തൻപീടികയിലെ ഷാപ്പിന് മുന്നിൽ ബഹളമുണ്ടാക്കിയ ഇയാൾക്കെതിരെ നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.

പൊലീസിനെ കണ്ട സിയാദ് അവരെ അസഭ്യം പറയുകയും ഷാപ്പിനുള്ളിൽ നിന്നും കത്തിയെടുത്ത് പുറത്തേക്ക് വരികയുമായിരുന്നു. പുറത്തെത്തിയ ഇയാൾ പൊലീസിനെ ഭീഷണിപ്പെടുത്തുകയും അവർക്കു നേരെ  കത്തി വീശുകയും ചെയ്തു. സംഭവത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്ത്. 32-ഓളം ക്രിമിനൽ കേസിലെ പ്രതിയാണ് സിയാദെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here