പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണ്; അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരും: മുഖ്യമന്ത്രി.

0
66

പൊലീസുകാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രമാണെന്ന് ഉറപ്പാക്കണം.

ജനങ്ങൾക്ക് ആശ്രയ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ മാറണം.തെറ്റായ പ്രവണതകൾ ഉടൻ തിരുത്തണം. എസ്‌പിമാർ സ്റ്റേഷനിൽ പരിശോധന നടത്തണം. കോഴിക്കോട് നടന്ന മലബാർ മേഖല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കർശന നിർദേശം നൽകിയത്.

ലൈ​ഫ് മി​ഷ​ന്റെ വി​വി​ധ പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ജി​ല്ല ത​ല​ത്തി​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ​മേഖ​ല യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെട്ടു.

അ​തി ദാ​രി​ദ്ര്യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ എ​ങ്ങ​നെ ലൈ​ഫ് പ​ട്ടി​ക​യി​ൽ പെ​ടാ​തെ പോ​യി എ​ന്ന​ത് പ​രി​ശോ​ധി​ച്ച് അ​വ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​ദേ​ശി​ച്ചു. അ​തി​ദ​രി​ദ്ര​രെ ഇ.​പി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാ​മെ​ന്നും മ​ന്ത്രി നിർദേശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here