ബ്രോ കോഡ്: ’21ഗ്രാംസ്’ ടീമിനൊപ്പം അനൂപ് മേനോൻ

0
64

’21ഗ്രാംസ്’ (21 Grams) എന്ന സൂപ്പർഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ. ബിബിൻ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷൻസും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്.

’21 ഗ്രാംസ്’ കഥയെഴുതി രചനയും സംവിധാനം ചെയ്തത് ബിബിൻ കൃഷ്ണയാണ്. മിഥുൻ മാനുവൽ തിരക്കഥ ഒരുക്കി വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള ‘ഫീനിക്സ്’ എന്ന ചിത്രം റിലീസിന് തയാറെടുക്കവേയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു സമ്പൂർണ സെലിബ്രേഷൻ പാക്കേജായാണ് ഒരുങ്ങുന്നത്.

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ചന്തു നാഥ്, അനു മോഹൻ, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുൺ, ഭാമ അരുൺ, ജീവാ ജോസഫ്, യോഗ് ജപീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.സംഗീതം – രാഹുൽ രാജ്, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – കിരൺ ദാസ്, കോ-റൈറ്റർ – യദുകൃഷ്ണ ദയാകുമാർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ, കോസ്റ്റിയൂം ഡിസൈൻ – മഷർ ഹംസ, മേക്കപ്പ് – റോണക്സ് സേവ്യർ, പരസ്യകല- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ചു ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here