ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഫാഷൻ ഷോ സംഘടിപ്പിച്ചു.

0
53

ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വെച്ച് ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ, ബിയോണ്ട് ബ്യൂട്ടി എന്ന പേരിലാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് ലോറി, പാർലിമെന്റംഗം ബസ്മ മുബാറക്ക് എന്നിവർ വിശിഷ്ടാതിഥികളായി.ബത്തുൽ മുഹമ്മദ് ദാദാഭായ്, അനിതാ മേനോൻ, ഹിന മൻസൂർ, തനിമ ചക്രവർത്തി എന്നിവരായിരുന്നു വിധികർത്താക്കൾ.

കൂടാതെ ഇന്ത്യൻ എംബസിയിൽ നിന്ന് മേഘാ ജെയിൻ, കിംസ് ഹോസ്പിറ്റലിൽ നിന്നു0 ആമിന ഷെരീഫ്, ബഹ്‌റൈൻ ബിസിനസ് വിമൻസ് സൊസൈറ്റിയിൽ നിന്ന് വിക്കി, മനോർ സിറിയ, ഫാത്തിമ എന്നിവരും അതിഥികളായി. ഐൽഎ ദിവ 2023 വിജയിയായി പ്രധാന്യ സുബാന്ദ് തെരഞ്ഞെടുക്കപ്പെട്ടു. തരുൺ സച്ചാർ റണ്ണർ അപ്പുമായി. യംങ്ങ് ദിവാ ദിവോ വിഭാഗത്തിൽ പ്രിയംവദ നേഹ ഷാജു ഒന്നാം സ്ഥാനവും, അരിയാന മോഹന്തി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഐഎൽഎ ദിവ നഴ്സ് 2023 മത്സരത്തിൽ വിശാഖ കുംബാരെ ഒന്നാം സ്ഥാനവും, സൂര്യ ശരത്ത് റണ്ണർ അപ്പുമായി. ഐഎൽഎ നടത്തിവരുന്ന സ്നേഹയിലെ വിദ്യാർത്ഥികൾ, ഐഎൽയുടെ പരിശീല പരിപാടികളിൽ പങ്കെടുക്കുന്ന വീട്ടുജോലി ചെയ്യുന്ന വനിതകളും ഫാഷൻ ഷോയിൽ അണിനിരന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here