കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതല്‍

0
65

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഈ മാസം 24 ഞായറാഴ്ച മുതല്‍ കാസര്‍കോട് നിന്നും സര്‍വീസ് തുടങ്ങാനാണ് സാധ്യത. ആഴ്ചയില്‍ ആറു ദിവസം സര്‍വീസുണ്ടായിരിക്കും. രാജ്യത്തെ പുതിയ ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്ന കാര്യം റെയില്‍വേ പരിഗണിക്കുന്നുവെന്നാണ് വിവരം.

സംസ്ഥാനത്തെ രണ്ടാം വന്ദേഭാരതിന്റെ സമയമക്രമവും തയ്യാറായി. രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് ട്രെയിന്‍ യാത്ര തുടങ്ങും. 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.55 ന് കാസര്‍കോട് എത്തുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ രണ്ടാം വന്ദേ ഭാരത് മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി കേരളത്തിന് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുമെന്ന് ബിജെപി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.  ഇതിനിടെ ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനം കൂടി വന്നതോടെ പ്രതീക്ഷ ഇരട്ടിച്ചു. എന്നാല്‍ പിന്നീട് വിവരമൊന്നും ലഭിച്ചില്ല.

കഴിഞ്ഞ വിഷുവിനാണ് കേരളത്തിന് ആദ്യ വന്ദേഭാരത് അനുവദിച്ചത്.  ഈ തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് എന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഏറെ നാളായി രണ്ടാമത്തെ വന്ദേ ഭാരത് സംസ്ഥാനത്തിന് അനുവദിക്കണമെന്ന ആവശ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here