ഞാനും ആര്‍.എസ്.എസ്സ് കാരന്‍ ആയിരുന്നു പോളിറ്റ്ബ്യൂറോ അംഗം എസ്.ആര്‍.പി

0
75

ചെറുപ്പകാലത്ത് ആർഎസ്എസ് ശാഖയിൽ പോയിരുന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള .ജന്മഭൂമി ദിനപത്രത്തിൽ ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എഴുതിയ ലേഖനത്തിന് മറുപടിയായാണ് എസ്ആർപിയുടെ പ്രസ്താവന.15 വയസുവരെ ആർഎസ്എസ് ശാഖയിൽ പോയിരുന്നുവെന്നും 18–ാം വയസിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതെന്നും എസ്ആർപി വ്യക്തമാക്കുന്നു.രമേശ് ചെന്നിത്തല ആര്‍എസ്എസ് ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജന്‍മഭൂമി ലേഖനം പ്രസിദ്ധീകരിച്ചത്. ജൂലൈ 31ന് ജന്മഭൂമി ദിനപത്രത്തില്‍ ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ എഴുതിയ ലേഖനമാണ് കേരള രാഷ്ട്രീയത്തില്‍ അടുത്ത വിവാദത്തിന് തീകൊളുത്തിയിരിക്കുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസുകാരുടെ മാനസപുത്രനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കാണ് ജന്‍മഭൂമി മറുപടി നല്കിയത്.
രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ് എന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here