ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി കാനഡ

0
61

ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കി കാനഡ. ജൂണിൽ നടന്ന ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യൻ സർക്കാരുമായി തമ്മിൽ ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇന്ത്യൻ നയതന്ത്രജ്ഞനെതിരെ നടപടിക്ക് ഉത്തരവിട്ടതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു.

ഇന്ത്യൻ സർക്കാരും ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാനഡയിലെ ഇന്ത്യൻ ഇന്റലിജൻസ് മേധാവിയെ പുറത്താക്കിയതെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

“ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ, ഇത് നമ്മുടെ പരമാധികാരത്തിന്റെയും രാജ്യങ്ങൾ പരസ്‌പരം എങ്ങനെ ഇടപെടുന്നു എന്നതിന്റെ ഏറ്റവും അടിസ്ഥാന നിയമത്തിന്റെയും വലിയ ലംഘനമായിരിക്കും,” മെലാനി ജോളി വ്യക്തമാക്കി. ജസ്‌റ്റിൻ ട്രൂഡോ ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ഉന്നയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here