കാസർഗോഡ് അമ്മയും അഞ്ചുവയസുകാരി മകളും കിണറ്റിനുള്ളിൽ മരിച്ച നിലയിൽ.

0
62

കാസർഗോഡ് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനി റുബീന (30), മകൾ ഹനാന മറിയം എന്നിവരാണ് മരിച്ചത്. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യയാണ് റുബീന. അയനയുമായി റുബീന കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കിണറിന് സമീപം ഇവരുടെ ചെരിപ്പുകള്‍ കണ്ടെത്തി. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. മൃതദേഹം കാസർഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

റുബീന കളനാട് ഹൈദ്രോസ് ജമാഅത്തിൽ ട്യൂഷൻ ടീച്ചറാണ്. ഭർത്താവ് താജുദ്ദീൻ വിദേശത്താണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here