മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ചിത്രമാണ് ദളപതി 67. വിജയിയുടെ കരിയറിലെ 67മത്തെ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.
ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗസ്‌മെന്റ് പോലും എത്തിയിട്ടില്ലെങ്കിലും ചിത്രത്തിനെ കുറിച്ച് വരുന്ന ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ ചിത്രത്തിനെ കുറിച്ച് വരുന്ന പുതിയ അപ്‌ഡേഷനാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ വിജയിയുടെ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണ് എന്നാണ് റിപ്പോര്‍ട്ട്.
റോക്കി ഭായിയെ വിറപ്പിച്ച അധീരയായി എത്തിയ സഞ്ജയ് ഇനി ദളപതിയെ വിറപ്പിക്കാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ളപതിക്ക് മുന്നില്‍ സഞ്ജയ് ദത്ത് വിയര്‍ക്കുമെന്ന് വിജയ് ആരാധകര്‍ പറയുന്നത്.