സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ കൃത്യമായി സർജിക്കൽ മാസ്ക് ധരിക്കണമെന്നും, പനി, തലവേദന തൊണ്ടവേദന തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിപ സ്ഥിരീകരിച്ചവരിൽ നിന്ന് തയ്യാറാക്കിയ റൂട്ട് മാപ്പ് ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ഉള്ളവരും, ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- എല്ലാവരും മാസ്‌ക്, ശാരീരീകാകലം, കൈകളുടെ ശുചിത്വം എന്നിവ ഉറപ്പാക്കണം
- പനി, തലവേദന. ജലദോഷം, തൊണ്ടവേദന ഉള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്
- രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടണം
- നിലത്തുവീണുകിടക്കുന്നതും പക്ഷിമൃഗാദികള്‍ കഴിച്ച അടക്കയോ, ഫലങ്ങളോ ഉപയോഗിക്കരുത്
- വവ്വാലുകള്‍ കാണപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് തെങ്ങ്,പന എന്നിവയില്‍ നിന്ന് എടുക്കുന്ന കള്ള് ഉപയോഗിക്കരുത്
- കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം മൂത്രം മറ്റ് ശരീരസ്രവങ്ങള്‍ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം
- പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുന്‍പ് നന്നായി കഴുകണം. ആശങ്കവേണ്ടതില്ലെന്നും ഇതിനെ ജാഗ്രതയോടെ നമുക്ക് നേരിടാനാവുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.