കല്പാത്തി: നാലു ക്ഷേത്രങ്ങളില്‍ നിന്നുള്ള ആറ് രഥങ്ങള്‍ ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി തേരുമുട്ടിയില്‍ സംഗമിച്ചതോടെ ഈ വര്‍ഷത്തെ കല്പാത്തി രഥോത്സവത്തിന് സമാപനമായി.
അടുത്ത രഥോത്സവത്തിനായുള്ള കാത്തിരിപ്പാണ് ഇനി അഗ്രഹാരങ്ങളില്‍. അസ്തമയ സൂര്യനെ സാക്ഷിയാക്കി കല്പാത്തിയില്‍ ദേവരഥ സംഗമത്തിന്റെ പുണ്യമേറ്റുവാങ്ങി ആയിരങ്ങള്‍.
സത്യത്തില്‍ ഒടുക്കമല്ല, തുടക്കമാണ് കല്പാത്തി രഥോത്സവം. ജില്ലയിലെ 98 അഗ്രഹാര ക്ഷേത്രങ്ങളിലെ ആറ് മാസം നീണ്ട് നില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം. മൂന്നു ദിവസത്തെ അഗ്രാഹാരവീഥികളിലെ പ്രയാണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് തേരുമുട്ടിയില്‍ രഥങ്ങള്‍ സംഗമിച്ചത്.
കല്പാത്തി രഥോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകര്‍ഷകവുമായ ചടങ്ങിന്റെ ഭാഗമാകാന്‍ ആയിരങ്ങളാണ് ഇത്തവണയെത്തിയത്. രഥോത്സവം കഴിഞ്ഞാലും അഗ്രഹാരവീഥികളിലെ തെരുവ് വ്യാപാരം ദിവസങ്ങളോളം ഇനിയും തുടരും.