സ്വന്തം ഫോൺ നമ്പർ വെളിപ്പെടുത്തി ഷാരൂഖ് ഖാൻ;

0
76

ഏറ്റവും പുതിയ ചിത്രം ‘ജവാന്റെ’ (Jawan movie) ഗംഭീരവിജയത്തിളക്കത്തിലാണ് നടൻ ഷാരൂഖ് ഖാൻ (Shah Rukh Khan). ഏറെ ആരാധകരുള്ളയാൾ കൂടിയാണ് അദ്ദേഹം. സിനിമയിലെ മികച്ച പ്രകടനത്തിന് പുറമേ, ഷാരൂഖ് തന്റെ ചാരുതയ്ക്കും ബുദ്ധവൈഭവത്തിനും പേര് നേടിയിട്ടുണ്ട്. ഇപ്പോഴത്തെ വിശേഷം ജവാനോ സിനിമയോ അല്ല. താരം തന്റെ ഫോൺ നമ്പർ വെളിപ്പെടുത്തുന്ന രസകരമായ വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.വർഷങ്ങൾക്ക് മുമ്പ്, ഒരു അഭിമുഖത്തിൽ, ഷാരൂഖ് ഗൂഗിളിൽ താൻ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു.

അതിലൊന്നായിരുന്നു ഷാരൂഖ് ഖാന്റെ മൊബൈൽ നമ്പർ. ‘അർദ്ധരാത്രിക്ക് ശേഷം എപ്പോൾ വേണമെങ്കിലും വിളിക്കൂ. ഞാനത് എടുക്കും. അല്ലെങ്കിൽ, ഒരു സന്ദേശം അയയ്‌ക്കുക, ഞാൻ നിങ്ങൾക്ക് ഒരു ഇമോജി ഉപയോഗിച്ച് മറുപടി നൽകും’ എന്നായിരുന്നു ഷാരൂഖ് കുറിച്ചത്. ഒപ്പം ഫോൺ നമ്പറും ഉണ്ടായിരുന്നു.

ഷാരൂഖ് തന്റെ നമ്പർ ‘5559960321’ എന്ന് വെളിപ്പെടുത്തി. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അവരിൽ ഭൂരിഭാഗവും അക്കങ്ങളുടെ മറ്റ് പല സംയോജനവും പരീക്ഷിച്ചു.ജവാനിലേക്ക് വരുമ്പോൾ, ദേശീയ നിലയിൽ ചിത്രം ഇതിനകം 100 കോടി കടന്നു.

സിനിമ നേടുന്ന മികച്ച പ്രതികരണം കണ്ടപ്പോൾ താരം തന്റെ ട്വിറ്റർ ഹാൻഡിലിൽ നന്ദി പ്രകാശിപ്പിച്ചു.ഇത് രണ്ടാം തവണയാണ് ജവാന്റെ വിജയത്തിൽ ഷാരൂഖ് ഖാൻ പ്രതികരിക്കുന്നത്. സെപ്തംബർ 7 ന് ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിന് ശേഷം ഓരോ ഫാൻസ് ക്ലബ്ബിനും പ്രേക്ഷകർക്കും അദ്ദേഹം തന്റെ സ്നേഹം പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here