ലൈവ് സ്ട്രീമിങ് – ലോക റെക്കോർഡ് തകർത്ത് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്

0
111

ദില്ലി: ലൈവ് സ്ട്രീമിങ് കാഴ്ചക്കാരിൽ ലോക റെക്കോർഡ് തകർത്ത് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്. 5.6 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം ഐസ്ആർഒ യൂട്യൂബ് ലൈവിൽ കണ്ടത്. സ്പാനിഷ് സ്ട്രീമർ ഇബായുടെ നേരത്തെയുള്ള 3.4 മില്യൺ ദശലക്ഷത്തിന്റെ റെക്കോർഡാണ് ചന്ദ്രയാൻ 3 തകർത്തത്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് മുമ്പ് വൈകുന്നേരം 5:53- സമയത്താണ് 5.6 ദശലക്ഷത്തിലധികം ആളുകൾ ഐസ്ആർഒ ലൈവ് സ്ട്രീം കാണാൻ ഉണ്ടായിരുന്നത്.ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറക്കി രാജ്യം ചരിത്രം കുറിച്ചത്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ – മൂന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രോപരിതലത്തിൽ ഇറങ്ങി വിജയം കുറിക്കുകയായിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here