ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു

0
64

‘മാമന്നന്‍’ ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇനി രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്‌ക്രീനിലേക്ക് എത്താന്‍ പോകുന്നത് എന്നാണ് റിപ്പോർട്ട്.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്ന സൂചനകളും നേരത്തെ പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സാണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

LEAVE A REPLY

Please enter your comment!
Please enter your name here