മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 17 തൊഴിലാളികള്‍ മരിച്ചു. കുറുങ് നദിക്ക് കുറുകെ, ബൈറാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമാണ് രാവിലെ 10 മണിയോടെ തകര്‍ന്നുവീണത്. 17 തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
40 ഓളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 104 മീറ്റര്‍ ഉയരത്തിലാണ് പാലം പണിയുന്നത്. കുത്തബ് മിനാറിനേക്കാള്‍ 42 മീറ്റര്‍ ഉയരത്തിലാണിത്. പാലം പണി പൂര്‍ത്തിയായാല്‍ മിസോറാമിനെ രാജ്യത്തിന്റെ വിശാലമായ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാനമാകും ഈ പദ്ധതി.