കോഴിക്കോട് കക്കോടിയില്‍ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

0
77

കോഴിക്കോട് കക്കോടി മുട്ടോളിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ വന്ന ടിപ്പർ ബസിലിടിയ്ക്കുകയായിരുന്നു. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വാഹനാപകടമാണിത്

രാവിലെ തൃശൂര്‍  കണിമംഗലത്തിന് സമീപം പാലക്കൽ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും.

കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here