ഹരിയാന സംഘര്‍ഷം; നുഹ് എസ് പിയെ സ്ഥലം മാറ്റി

0
33

ഹരിയാനയിലെ നുഹില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച റാലിക്കിടെ സംഘര്‍ഷമുണ്ടായപ്പോള്‍ അവധിയിലായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വരുണ്‍ സിംഗ്ലയെസ്ഥലം മാറ്റി. പോലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ലയെ ഭിവാനിയിലേക്കാണ് മാറ്റിയിരിക്കുന്നത്. നരേന്ദ്ര ബിജാര്‍നിയ ഐപിഎസിന് നൂഹിന്റെ അധിക ചുമതല നല്‍കി.

നിലവില്‍ നുഹ് എസ്പിയായ സിംഗ്ലയെ ഭിവാനി എസ്പിയായി നിയമിച്ചതായി ഉത്തരവില്‍ പറയുന്നു. ഭിവാനിയിലെ എസ്പിയായ ബിജാര്‍ണിയെ നുഹിലെ എസ് പിയായും നിയമിച്ചു. വരുണ്‍ സിംഗ്ല അവധിയിലായതിനാല്‍, പല്‍വാല്‍ എസ്പി ലോകേന്ദ്ര സിംഗിനായിരുന്നു റാലിയുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചുമതല നല്‍കിയിരുന്നത്.

നുഹില്‍ വിഎച്ച്പിയും ബജ്റംഗ്ദളും നടത്തിയ ഘോഷയാത്രയാണ് ഹരിയാനയില്‍ കലാപത്തിലേക്ക് നയിച്ചത്.  സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളുള്‍പ്പെടെ ആറ് പേര്‍ മരിച്ചു. അക്രമം വൈകാതെ ഗുരുഗ്രാം, സോഹ്ന, മനേസര്‍ തുടങ്ങിയ ജില്ലകളിലേക്കും വ്യാപിച്ചു. അക്രമാസക്തരായ ജനക്കൂട്ടം വിവിധ കടകളും സ്ഥാപനങ്ങളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പോലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കത്തിച്ചു.

വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും നിരവധി പ്രദേശങ്ങളില്‍ നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 176 പേരെ അറസ്റ്റ് ചെയ്യുകയും 78 പേരെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു .

ഒരു പോലീസ് ഓഫീസര്‍ ഫയല്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം, നള്‍ഹാറിലെ ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഹിന്ദു റാലിയെ 800-900 പേരടങ്ങുന്ന ജനക്കൂട്ടം ആക്രമിക്കുകായിരുന്നു. ജനക്കൂട്ടം പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും വടികളും കല്ലുകളും അനധികൃത ആയുധങ്ങളുമായി ‘കൊല്ലുക’ എന്ന ഉദ്ദേശത്തോടെ ഘോഷയാത്ര തടയാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here