കെഎഎസ് ഉദ്യോ​ഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു! 104 പേർ സർവ്വീസിൽ.

0
66

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ളവർക്കുള്ള ശമ്പളം നിശ്ചയിച്ചു. കെഎഎസ് പരീക്ഷ വിജയിച്ച്  104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. 77,200-1,40,500 ആണ് പുതിയ ശമ്പളം. കെഎഎസ് സ്പെഷ്യൽ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെഎഎസുകാരുടെ അടിസ്ഥാന ശമ്പളം. എൻട്രി കേഡറിൽ ഐഎഎസുകാർക്ക് ലഭിക്കുന്നതിനെക്കാള്‍ ശമ്പളമാണ് കെ.എ.എസിന് നിശ്ചയിച്ചതെന്ന പരാതിയുമായി ഐഎഎസ് അസോസിയേഷൻ സംസ്ഥാന സർക്കാരിനെ സമീപിച്ചു. ഇതേ തുടർന്നാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ശമ്പളം പുതുക്കി നിശ്ചയിച്ചത്. ഇതിൻെറ ഭാഗമായി കെഎഎസ് സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here