ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിലെ സദൂറയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടിരുന്നു.ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്വരയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. പ്രദേശത്ത് തെരച്ചിൽ നടത്തവേ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു.