ലോസ് ആഞ്ചെലെസ്: പ്രമുഖ ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു. ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം.
കുടലിലെ അർബുദബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്.