വീടിന്റെ വാതിൽ കുത്തിപ്പളിച്ച് നടത്തിയ കവർച്ചയിൽ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി. സമീപത്തുള്ള ഹോളോബ്രിക്‌സ് എന്ന സ്ഥാപനത്തിലും കവർച്ചാ ശ്രമും ഉണ്ടായി. തൃത്താല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് കവർച്ച നടന്നത്. മാളവികയും കുടുംബവും കുറച്ചു ദിവസമായി പാലക്കാടായിരുന്നു താമസം. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരലിയാണ് വാതിൽ തകർത്തിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട് നശിപ്പിച്ച നിലയിലാണ്.
ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയിൽ നിന്നും മോഷ്ടിച്ചതാണെ
മാളവികയുടെ ഭർത്താവ് തേജസ് ജ്യോതി വീട്ടിൽ കള്ളൻ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ചാണ് വീട്ടിലേക്കു കയറിയത്. എല്ലാ റൂമിലും കയറി വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. അലമാരയും പൊളിച്ചിട്ടുണ്ട്. ഞങ്ങൾ സ്ഥലത്ത് ഇല്ലായിരുന്നു. ഞങ്ങളും ഉണ്ടായിരുന്നെങ്കിൽ അത് ചിലപ്പോൾ വലിയ അപകടമായേനെ.”തേജസ് പറഞ്ഞു.
പാലക്കാട് നിന്നുള്ള ഡോഗ് സ്‌ക്വാഡും തൃത്താല പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. രണ്ടിടങ്ങളിലെയും കവർച്ചയ്ക്ക് പിന്നിൽ ഒരേ സംഘമെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.