തൃച്ചി‌-ഷാർജ എയർ ഇന്ത്യ എക്പ്രസ് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു.

0
82

തിരുവനന്തപുരം: തൃച്ചി – ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് 50മിനിറ്റിനുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുട‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ വിധ മുൻകരുതലുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

വിമാനം സുരക്ഷിതമായി ലാൻഡിംഗ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയ‍ർന്ന ഉടനെ അടിയന്തിര ലാൻഡിം​ഗ് വേണ്ടി വരുമെന്ന് അറിയിക്കുകയായിരുന്നു. തു‍ട‍‍ർന്ന് അടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്ത് ഇറക്കാൻ വിവരം ലഭിക്കുകയായിരുന്നു. ലാൻഡിങ് ഗിയർ തകരാറാണ് പ്രശ്നമെന്നാണ് വിവരം. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here