ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാർ മരിച്ച നിലയിൽ

0
78

ഇടുക്കിയിൽ ഡെപ്യൂട്ടി തഹസിൽദാറെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവിൽ അബ്‌ദുൾ സലാം(46)ആണ് മരിച്ചത്. ചെറുതോണി പാറേമാവിലെ വാടകവീട്ടിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. 20 ദിവസങ്ങൾ മാത്രം മുൻപാണ് ഇടുക്കിയിലേക്ക് അബ്‌ദുൾ സലാം ഡെപ്യൂട്ടി തഹസീൽദാറായി സ്ഥലം മാറിയെത്തിയത്.

അതേസമയം ഹൃദയസ്‌തംഭനമാണ് അബ്‌ദുൾ സലാമിൻ്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വീട്ടുകാർ ഫോൺവിളിച്ചിട്ട് അബ്‌‌ദുൾസലാമിനെ ലഭിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾവീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. രാത്രി 10 മണിയോടെ വീട്ടുടമസ്ഥൻ വന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കസേരയിൽ ഇരിക്കുന്ന നിലയിലായിരന്നു അബ്‌ദുൾ സലാമിൻ്റെ മൃതദേഹം കാണപ്പെട്ടത്. രക്തം ഛർദ്ദിച്ച് മരിച്ച നിലയിലാണ് അബ്‌ദുൾസലാമിൻ്റെ മൃതദേഹം കണ്ടതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. തുടർന്ന് പൊലീസ് എത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുേമോർട്ടം റിപ്പോർട്ട് എത്തിയാൽ തുടർ നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here