തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അവാർഡ് പ്രഖ്യാപനം പൂർത്തിയാകുമ്പോൾ പുരസ്‌കാര നേട്ടത്തിൽ ന്നാ താൻ കേസ് കൊട് ആണ് ഏറ്റവും കൂടുതൽ തിളങ്ങി നിന്നത്. ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശനം ജനപ്രിയ ചിത്രവും കലാസംവിധാനവും എല്ലാം ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിൽ വലിയ കൈയ്യടി നേടിയ ചിത്രം പുരസ്‌കാര പ്രഖ്യാപനത്തിലും അതേ കൈയ്യടിയാണ് നേടിയത്. അതേസമയം ഇലവീഴാപൂഞ്ചിറയ്ക്ക് നാലും സൗദി വെള്ളക്കയ്ക്ക് മൂന്ന് അവാർഡും ലഭിച്ചു.
ന്നാ താൻ കേസ് കൊട് സിനിമ സ്വന്തമാക്കിയ പുരസ്‌കാരങ്ങൾ ഇങ്ങനെ
ജനപ്രിയ സിനിമ-ന്നാ താൻ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ)
അഭിനയം (പ്രത്യേക ജൂറി പരാമർശം)- കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)
സ്വഭാവ നടൻ- പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
ശബ്ദമിശ്രണം-വിപിൻ നായർ (ന്നാ താൻ കേസ് കൊട്)
കലാസംവിധാനം-ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)
പശ്ചാത്തല സംഗീതം- ഡോൺ വിൻസെൻറ് (ന്നാ താൻ കേസ് കൊട്)