പ്രതിരോധ ഉൽപ്പാദന മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നതായി അജയ് ഭട്ട്.

0
74

ചരിത്രത്തിൽ ആദ്യമായി 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉൽപ്പാദന മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. ലോകസഭയിൽ പ്രതാപറാവു ജാദവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എംഎസ്എംഇകളും നിരവധി സ്‌റ്റാർട്ടപ്പുകളും ഉൾപ്പെടെ പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകൽപന, വികസനം, നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവെന്നും, അതുവഴി രാജ്യത്ത് പ്രതിരോധ നിർമ്മാണത്തിലും സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്നത് എളുപ്പമാക്കുമെന്നും അജയ് ഭട്ട് തന്റെ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി.

എംഎസ്എംഇകളുടെയും സ്‌റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന നിരവധി സർക്കാർ പദ്ധതികളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രതിരോധ മേഖലയിലെ എംഎസ്എംഇകളെയും സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റങ്ങളെയും മുന്നോട്ട് നയിക്കുന്നതിന് ഡിഫൻസ് അക്വിസിഷൻ പ്രൊസീജർ (ഡിഎപി) 2020 പ്രകാരം പ്രത്യേക വ്യവസ്ഥകളുണ്ടെന്ന് അജയ് ഭട്ട് കൂട്ടിച്ചേർത്തു.

കൂടാതെ, പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു) ഉൽപ്പാദനത്തിൽ ‘ആത്മനിർഭർ ഭാരത്’ പിന്തുടരുന്നതിനായി 30,000 പ്രതിരോധ വസ്‌തുക്കൾ ശ്രീജൻ പോർട്ടലിൽ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.

പ്രതിരോധ മേഖലയിൽ നവീകരണവും, സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേന്ദ്ര ഗവൺമെന്റിന്റെ നിരവധി പദ്ധതികളെക്കുറിച്ച് സംസാരിച്ച അജയ് ഭട്ട്, അത്യാധുനിക സാങ്കേതികവിദ്യകളിൽ ഗവേഷണവും വികസനവും (ആർ&ഡി) നടത്തുന്നതിന് ഫണ്ട് അനുവദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്സ്) പദ്ധതിയെ കുറിച്ച് എടുത്തുപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here