ഡൽഹിയിൽ ഫാഷൻ ഡിസൈനറായ 26 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപിക എന്ന യുവതിയാണ് മരിച്ചത്. ആത്മഹത്യയാണെന്ന സംശയത്തെത്തുടർന്ന് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എയിംസ് ട്രോമ സെന്ററിലേക്ക് അയച്ചു.
അതേസമയം കൂടുതൽ വിവരങ്ങൾക്കായി മരിച്ചവരുടെ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ യുവതിയുടെ പക്കൽ നിന്ന് ആത്മഹത്യാ കുറിപ്പോ മറ്റോ ലഭിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.