റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. അമ്പാല എയര്‍സ്റ്റേഷനിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തിച്ചേരും. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നത്. സൂപ്പർ ഫൈറ്റർ വിമാനങ്ങളിലെ പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്.
തിങ്കളാഴ്ചയാണ് ഫ്രാൻസിൽ നിന്ന് അഞ്ച് വിമാനങ്ങൾ പുറപ്പെട്ടത്. പിന്നീട് യുഎഇയിൽ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും ഇവയ്‌ക്കൊപ്പമുണ്ട്.’7000 കിലോമീറ്റർ താണ്ടിയാണ് റഫാൽ എത്തുന്നത്. റഫാൽ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി കണക്കിലെടുത്ത് അമ്പാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.