തൃശൂരില്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽ നിന്ന് മുഴക്കം. ആമ്പല്ലൂർ, വരന്തരപ്പള്ളി എന്നിവടങ്ങളിലാണ് സംഭവം. ഈ ശബ്ദം രണ്ട് സെക്കൻഡ് നേരം നീണ്ടുനിന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാ ഭരണകൂടം പരിശോധന ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പരിശോധിച്ചിരുന്നു. എന്നാൽ ഭൂകമ്പത്തിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല. കനത്ത മഴ പെയ്യുന്നതിനിടെ ജൂലൈ 5-ന് കല്ലൂർ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
നേരത്തെ കോട്ടയത്തും സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. നേരിയ രീതിയിലുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്തപ്പെടില്ലെന്നാണ് അധികൃതര്‍ പ്രതികരിക്കുന്നത്.