ബ്രസീലിൽ കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു,

0
76

ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പെർനാംബൂക്കോയിൽ വെള്ളിയാഴ്ച ഒരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുമായും എട്ട് പേരെ കാണാതാവുകയും ചെയ്തതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ റെസിഫെയുടെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി വരെ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി സംസ്ഥാന സിവിൽ ഡിഫൻസ് സെക്രട്ടറി പറഞ്ഞു.

രാവിലെ 6:35 ന് (0935 ജിഎംടി) സിവിൽ ഡിഫൻസിന്റെ  എട്ട് ടീമുകളെ സംഭവസ്ഥലത്ത് അയച്ചതായി പെർനാമ്പൂക്കോ സർക്കാർ സോഷ്യൽ മീഡിയയിൽ അറിയിച്ചു. എന്താണ് തകർച്ചയ്ക്ക് കാരണമെന്ന് വ്യക്തമല്ല. ഏകദേശം 1.5 ദശലക്ഷം ആളുകൾ താമസിക്കുന്ന ഒരു തീരദേശ നഗരമായ റെസിഫെ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ദുരിതം അനുഭവിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here