ബരാക് ഒബാമയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍.

0
82

വാഷിംഗ്ടണ്‍ ഡിസിയിലെ ബരാക് ഒബാമയുടെ വസതിയ്ക്ക് സമീപം സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയില്‍. സിയാറ്റിലില്‍ നിന്നുള്ള 37 കാരനായ ടെയ്ലര്‍ ടാരന്റോയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒബാമയുടെ വീടിന് സമീപം ടാരന്റോയെ കണ്ട രഹസ്യ ഏജന്റുമാര്‍ അദ്ദേഹത്തെ പിന്തുടരുകയായിരുന്നെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒബാമയുടെ വസതിയിലേക്ക് കടക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ പോലീസ് പിടികൂടുകയായിരുന്നു.

അറസ്റ്റിനിടെ ടാരന്റോയുടെ വാന്‍ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതില്‍ ഒന്നിലധികം ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉണ്ടായിരുന്നുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയായതുമായി ബന്ധപ്പെട്ട് ഈ യുവാവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഒബാമയുടെ വസതിയ്ക്ക് സമീപത്തെ ടാരന്റോയുടെ സാന്നിധ്യം ആകസ്മികമല്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം കുറച്ച് മാസങ്ങളായി ഡിസി മേഖലയില്‍ താമസിച്ചു വരികയായിരുന്നു. ജനുവരി 6 ലെ ആക്രമണത്തിലെ പ്രതികളില്‍ പലരും തടവില്‍ കഴിയുന്ന ഡിസി ജയിലിന് സമീപം പലപ്പോഴും യുവാവ് ക്യാമ്പ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിനിടെ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അറസ്റ്റിന്റെ സമയത്ത് ഒബാമ വീട്ടില്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here