നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് നടിയെ പൂട്ടിയിട്ടതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് വൈകുന്നേരം ആണ് സംഭവം. ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും നടിയെ പൂട്ടിയിടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.