ചെന്നൈയിൽ കനത്ത മഴ; വിവിധയിടങ്ങളിൽ ഗതാഗത തടസം.

0
69

ചെന്നൈ നഗരത്തിൽ രാത്രി പെയ്ത മഴയിൽ വെള്ളം കയറി. ഓൾഡ് മഹാബലിപുരം റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആർ കെ റോഡിൽ മരം റോഡിലേക്ക് വീണു.

നഗരത്തിൽ ചിലയിടങ്ങളിൽ മഴ തുടരുകയാണ്. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥ കാരണം ദുബൈ – ചെന്നൈ വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുകയാണ്. പത്ത് വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടു. ചെന്നെയിൽ നിന്ന് പുറപ്പെടേണ്ട ഒൻപത് വിമാനങ്ങൾ 3 മുതൽ 6 മണിക്കൂർ വരെ വൈകുമെന്നാണ് പുറത്ത് വരുന്ന വിവരം.

ജൂൺ 21 വരെ ചെന്നൈയിലെ വിവിധ ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here