ജനപ്രിയമായ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. ഏഴ് ഇന്ത്യൻ ഭാഷകളിൽ നടന്നു വരുന്ന ടെലിവിഷൻ ഷോ കൂടിയാണിത്. ബിഗ് ബോസ് മലയാളം സീസൺ 5 അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിടെ മറ്റൊരു ഭാഷയിൽ പുതിയ സീസൺ ആരംഭിക്കുകയാണിപ്പോൾ. ഹിന്ദിയിലാണ് പുതിയ ബിഗ് ബോസ് ആരംഭിക്കുന്നത്. ബിഗ് ബോസ് ഒടിടിയാണ് ആരംഭിക്കുന്നത്.
സൽമാൻ ഖാനാണ് ബിഗ് ബോസ് ഒടിടി 2ൽ അവതാരകാനിയ എത്തുന്നത്. ബിഗ് ബോസ് ഒടിടി പതിപ്പിൽ സൽമാൻ ഖാൻ ആദ്യമായാണ് അവതാരകനായി എത്തുന്നത്. ആദ്യ പതിപ്പിൽ അവതാരകൻ ആയിരുന്നത് കരൺ ജോഹറാണ്. ഇപ്പോൾ പുരോഗമിക്കുന്ന മലയാളം ബിഗ് ബോസിന് വേദിയായ മുംബൈ ഫിലിം സിറ്റി തന്നെയാണ് ഹിന്ദി ബിഗ് ബോസ് ഒടിടി 2 നും വേദിയാവുന്നത്.
ബിഗ് ബോസ് ഒടിടി 2യിലേക്കുള്ള മത്സരാർത്ഥികളെ പ്രവചിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. അവിനാഷ് സച്ച്‌ദേവ്, ആകാൻഷ പുരി, ആലിയ, ബേബിക ധുർവെ എന്നിവരുടെ പേരുകളാണ് ഇക്കൂട്ടത്തിൽ കൂടുതൽ കേൾക്കുന്നത്. അതേസമയം വൈൽഡ് കാർഡ് എൻട്രിയായി മിയ ഖലീഫ അടക്കമെത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. പുതിയ സീസണിൻറെ സ്ട്രീമിംഗ് ജിയോ സിനിമ വഴിയാണ്. ബിഗ് ബോസ് ഒടിടി സീസൺ 1 വൂട്ട് വഴി ആയിരുന്നു.