കൂടരഞ്ഞിയില്‍ കൃഷിയിട സൗരോര്‍ജ്ജവേലി നിര്‍മ്മാണം ആരംഭിച്ചു.

0
69

കൃഷി ഭൂമിയില്‍ നിന്നും വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനും ഭക്ഷ്യ വിളകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനുമായി 2022-23 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം അമ്ബതു ശതമാനം സബ്സിഡിയോടു കൂടി സൗരോര്‍ജ്ജവേലി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.

പതിനാലാം വാര്‍ഡിലെ ഏലിക്കുട്ടി കുറുന്താനത്ത് എന്ന കര്‍ഷകയുടെ രണ്ടര ഏക്കര്‍ സ്ഥലത്ത് സൗരോര്‍ജ്ജവേലി നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. നടപ്പു വര്‍ഷം മുതല്‍ സൗരോര്‍ജ്ജവേലി നിര്‍മ്മാണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ജനകീയാസൂത്രണ പദ്ധതിയില്‍ മുൻതൂക്കം നല്‍കുമെന്നും കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here